വീണ്ടും പണി പാളി!!! കോട്ടയം തിരുനക്കരയിൽ ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള നഗരസഭയുടെ പദ്ധതി പൊളിഞ്ഞു; വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന് ഒഴിപ്പിക്കൽ നീക്കം നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങിപോയി
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത് വന്നതോടെ വീണ്ടും നഗരസഭാ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നീക്കം നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങിപോയി.
നഗരലസഭ ബസ് സ്റ്റാൻഡിലേക്കുള്ള ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതോടെ രാവിലെ മുതൽ സ്റ്റാൻഡിനുള്ളിലെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഇവിടെ എത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ മുദ്രാവാക്യവുമായി വ്യാപാരികൾ പ്രതിഷേധിച്ചു.
തോമസ് ചാഴിക്കാടൻ എം. പി ഉൾപ്പെടെയുള്ളവർ വ്യാപാരികൾക്കൊപ്പം സമരരംഗത്ത് ഉണ്ടായിരുന്നു. കെട്ടിടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി സുപ്രിംകോടതിയിൽ അപേക്ഷ നൽകട്ടേയെന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു. ജനദ്രോഹത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട് എം കെ തോമസ് കുട്ടി, ഷീജ അനിൽ, വി ശശികുമാർ, പി ശശി കുമാർ, വിനോദ്, ജിബി ജോൺ എന്നിവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.