ബാര്‍ ലൈസന്‍സ് അഴിമതിക്ക് പിന്നാലെ ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങിയതിലും അഴിമതി; ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് കുരുക്ക് മുറുകുന്നു; സിബിഐ അന്വേഷണം ആരംഭിച്ചു….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി: ബാര്‍ ലൈസന്‍സ് അഴിമതി കേസിന് പിന്നാലെ ഡല്‍​ഹി സര്‍ക്കാര്‍ ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപണം.

ഈ കേസിലും സിബിഐ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്ലോര്‍ ബസുകള്‍ വാങ്ങിയതില്‍ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടില്‍ അഴിമതി ഉണ്ടെന്നു ആരോപിച്ച മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിന്‍റെ നിര്‍ദേശപ്രകാരം ആണ് ഇപ്പൊള്‍ സി ബി ഐ നടപടി. അതേസമയം മദ്യനയ കേസില്‍ സി ബി ഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതല്‍ പ്രതികളെ ഇന്ന് ചോദ്യം ചെയ്തേക്കും.

ബാര്‍ ലൈസന്‍സ് അഴിമതി കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ശക്തമാക്കുകയാണ് ആം ആദ്മിപാര്‍ട്ടി. സിബിഐയും പിന്നാലെ ഇഡിയും മദ്യനയ കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മനീഷ് സിസോദിയ അടക്കം 12 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ നടപടികള്‍ തുടങ്ങിയത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് നടപടി. കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ പത്ത് പേരെ സിബിഐ ചോദ്യം ചെയ്തു.

15 പ്രതികളും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ കേസെടുത്തതിന് പിന്നാലെ താന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ മലയാളിയായ അഞ്ചാം പ്രതി വിജയ് നായര്‍ തള്ളി. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഇതുവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിജയ് നായര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലാപാട് കടുപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടുമ്പോള്‍ സിബിഐയേയും ഇഡിയേയും ഉപയോഗിച്ച്‌ സര്‍ക്കാര്‍ രാജ്യത്തെ വെല്ലുവിളിക്കുകയാണെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആംആദ്മി പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് സിബിഐ.