
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടന തെരെഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ ആശങ്കയിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു പറയുമ്പോള്‍ പകരമാരെന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പ്രതിസന്ധിയിലായി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പ്രസിഡണ്ട് പദമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദര്‍ഭങ്ങളില്‍ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അതിനിടെ, പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
രാഹുലിന്റെയും സോണിയയുടെയും അഭാവത്തില്‍ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണ് ചില നേതാക്കള്‍. സോണിയ തുടരണം എന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മുമ്ബില്‍. ഇതു സംഭവിച്ചാല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാല്‍ ഗെലോട്ടിന്റെ നിയമനത്തെ രാജസ്ഥാനില്‍നിന്നുള്ള നേതാക്കള്‍ എതിര്‍ത്തേക്കും.
സംസ്ഥാനത്ത് സച്ചിന്‍ പൈലറ്റും ഗെലോട്ടും തമ്മിലുള്ള ഗ്രൂപ്പ് പോര് രഹസ്യമല്ല. ഗെലോട്ടിന് പുറമേ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുല്‍ വാസ്‌നിക്, കുമാരി സെല്‍ജ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ആഗസ്ത് 21നും സെപ്തംബര്‍ 20നും ഇടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല.







