
ആലപ്പുഴ: ‘നാലമ്പല ദര്‍ശനം’ തീര്ത്ഥാടനയാത്രയിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് മികച്ച വരുമാനം. ജില്ലയിലെ ഏഴ് ഡിപ്പോകള്‍ നടത്തിയ 30 ട്രിപ്പുകളിലൂടെ ലഭിച്ചത് 11,00,570 രൂപ. 1300 ഓളം പേരാണ് നാലമ്പല യാത്ര നടത്തിയത്. ആദ്യമായി സംഘടിപ്പിച്ച നാലമ്പല യാത്ര കെഎസ്ആര്‍ടിസിക്ക് കോളടിച്ചപ്പോള്‍ ട്രിപ്പിനെക്കുറിച്ച് നല്ല അഭിപ്രായമാണ്
യാത്രക്കാര്‍ക്കെല്ലാം. സംസ്ഥാനത്താകെ 202 ട്രിപ്പുകള്‍ നടത്തി. എണ്ണായിരത്തോളം യാത്രികര്‍. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണ, പായമ്മല്‍ ശ്രീ ശത്രുഘ്ന എന്നീ ക്ഷേത്രങ്ങളിലേക്കാണ് നാലമ്പല യാത്ര. പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചയ്ക്കു മുമ്പ് നാല് ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്ന രീതിയിലായിരുന്നു പാക്കേജ്. കോട്ടയത്തെ നാലമ്പലത്തിലേക്ക് ഒരു ട്രിപ്പുണ്ടായി. സ്വാതന്ത്ര്യ ദിനത്തിലാണ് യാത്ര പൂര്‍ത്തിയായത്.
ജില്ലയില്‍ വരുമാനത്തില്‍ മുന്നില്‍ മാവേലിക്കര ഡിപ്പോയാണെന്ന് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ– ഓര്‍ഡിനേറ്റര്‍ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു. 2,76,060 രൂപ. കോട്ടയം നാലമ്പലം ഉള്‍പ്പെടെ ഏഴ് ട്രിപ്പ് നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂര്‍ നാലമ്ബലം യാത്രക്കാര്‍ 226. 2,55,380 രൂപ. കോട്ടയം നാലമ്ബലം 47 യാത്രക്കാര്‍. വരുമാനം 20,680. എടത്വയാണ് തൊട്ടുപിന്നില്‍. അഞ്ച് ട്രിപ്പ്. 247 യാത്രക്കാര്‍. വരുമാനം 2,02540 രൂപ. മറ്റിടങ്ങളിലെ കണക്ക് ഡിപ്പോ, ട്രിപ്പ്, യാത്രക്കാര്‍, വരുമാനം ക്രമത്തില്‍: കായംകുളം, 4, 186–1,67,400. ചേര്‍ത്തല,6, 264– 1,63,680. ഹരിപ്പാട്, 4, 178–1,49,520. ആലപ്പുഴ, 3, 132– 95,040. ചെങ്ങന്നൂര്‍, 1,- 41–46330.