
കെ 1600, കെ 1250 എന്നിവ ഉൾപ്പെടുന്ന ബിഎംഡബ്ല്യു മോട്ടോറാഡ് ടൂറിംഗ് ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു. കെ 1600 ശ്രേണിയിൽ മൂന്ന് മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു. ബാഗർ, ജിടിഎൽ, ഗ്രാൻഡ് അമേരിക്ക എന്നിവയാണത്. ഓരോ മോട്ടോർസൈക്കിളും അൽപ്പം വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ആഡംബരം, ഉയർന്ന പ്രകടനം ടൂറിംഗ്, റൈഡിംഗ് എന്നിവയ്ക്കായി ആണ് നിർമ്മിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളുകൾക്ക് മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറന്‍റിയാണുള്ളത്. അധിക ചെലവിൽ നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് വാറന്‍റി നീട്ടാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജും ഉണ്ട്.