‘ഹർ ഘർ തിരംഗ’; പങ്കുചേർന്ന് ഷാരൂഖ് ഖാനും കുടുംബവും

Spread the love

ബോളിവുഡ് നടൻ ഷാരൂഖ് ഖാനും കുടുംബവും ‘ഹർ ഘർ തിരംഗ’ (എല്ലാ വീടുകളിലും ത്രിവർണ്ണ പതാക) എന്ന ആഹ്വാനത്തിൽ പങ്കുചേർന്നു. കുടുംബം അവരുടെ വീടായ മന്നത്തിന് മുന്നിൽ പതാക ഉയർത്തി. ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്.