Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് (12/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1)പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈക ആശുപത്രി, ഏഴാംമൈൽ, മല്ലികശ്ശേരി, ഈവ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2)തെങ്ങണ കെ.സ് . ഇ. ബി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ പെരുമ്പനച്ചി, പുന്നാഞ്ചിറ , കുറുംമ്പനാടം, ഉണ്ട കുരിശ്, വഴിപ്പടി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

3)പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, വൈദ്യുതി ഭവൻ, മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം , ഹ്യുണ്ടായി ഷൈനി , സാഫാ ബൈപ്പാസ്സ് , ബ്രീസ് ലാന്റ് , എലൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.

5)കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പനയ കഴപ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.

6)അയ്മനം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വരുന്ന കുടയം പടി, കുടമാളൂർ, VT റോഡ് എന്നിവിടങ്ങളിൽ (12-08-2022 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെയും, ഇളങ്കാവ്, തൊണ്ട ബ്രാൽ, താഴത്തങ്ങാടി, കുമ്മനം, പൊൻ മല , പുതുക്കാട്, വട്ടൂർ പീടിക, കായംകുളം, അയ്മനം, പൂന്ത്രക്കാവ് , പാണ്ഡവം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

7)മീനടം സെക്ഷൻ പരിധിയിലുള്ള മോസ്കോ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5 വരെയും കാളച്ചന്ത ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

8)പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കൽ, കല്ലേപ്പുറം, ഇല്ലിമറ്റം, ഇലകൊടിഞ്ഞി, കാഞ്ഞിരക്കാട് എന്നിവിടങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

9)മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂപ്പട ,പുളിമൂട്, തലപ്പാടി, good news, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും