
സ്വന്തം ലേഖിക
ചെറുതോണി: സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ഒരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ് ത്രിവര്‍ണ ദൃശ്യവിരുന്നൊരുക്കി.
തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകശിസെ ജലനിരപ്പ് കുറയുകയാണ്. 2387.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാ അണക്കെട്ടിന്‍റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 5000 ഘനയടിക്കും താഴെയായി.
പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറയുകയാണ്. മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു.
പെരിയാറിലും ജലനിരപ്പ് മൂന്നടിയോളം കുറഞ്ഞു. വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂര്‍ണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവര്‍ തിരിച്ചെത്തി. വള്ളക്കടവ് മുതല്‍ മ്ലാമല വരെയുള്ള പെരിയാര്‍ തീരത്തെ 85 കുടുംബങ്ങളില്‍ ഉള്ളവരാണ് ക്യാമ്ബുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നത്.
തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാല്‍ എല്ലാവര്‍ക്കും നാളെയോടെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയും. 2018ലും കഴിഞ്ഞ വര്‍ഷവും ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവ് ഇത്തവണ ആവര്‍ത്തിച്ചില്ല എന്നതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍. അതേസമയം കഴിഞ്ഞ തവണത്തെ പോലെ തുലാവര്‍ഷമെത്തുമ്ബോള്‍ വീണ്ടും എല്ലാമെടുത്ത് ഓടേണ്ടി വരുമോയെന്ന ആശങ്ക തീരദേശത്തുള്ളവര്‍ക്കുണ്ട്.







