Spread the love

അമേരിക്ക : മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വസതിയിൽ റെയ്ഡ്. ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്റ്റേറ്റിൽ എഫ്.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
തന്‍റെ എസ്റ്റേറ്റ് നിലവിൽ എഫ്.ബി.ഐയുടെ നിയന്ത്രണത്തിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

video
play-sharp-fill