Spread the love

തൃശ്ശൂർ: സ്കൂട്ടർ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസിന്‍റെ പിൻവശം തട്ടിയുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മുറ്റിച്ചൂർ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണൻ (29) ആണ്​ മരിച്ചത്.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറിൽ ബസിന്‍റെ പിൻവശം തട്ടി ഡോക്ടർ ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്‍റെ പിൻ ചക്രം കയറി യുവതി തൽക്ഷണം മരിച്ചു.

പിതാവ്​ തിരുവനന്തപുരം സ്വദേശി പരേതനായ മധു. മാതാവ്: ഉഷ. മകൻ: ധ്രുവ് കൃഷ്ണ . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group