
സ്വന്തം ലേഖിക
കൊല്ലം: സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് കൊല്ലത്ത് യുവാവിന് വീണ്ടും പരസ്യ മര്‍ദനം.
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് ക്രൂര മര്‍ദനമേറ്റത്. യുവാവിനെ വിളിച്ചുവരുത്തി കാല് പിടിപ്പിച്ചതിന് ശേഷമായിരുന്നു മര്‍ദനം. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ ഒന്നാം തിയതിയാണ് അച്ചുവിനെ പ്രതികള്‍ മര്‍ദ്ദിച്ചത്. വാട്ട്സാപ്പില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള പ്രതികാരമായിട്ടാണ് അച്ചുവിനെ മര്‍ദ്ദിച്ചത്. കരുനാഗപ്പള്ളിയിലെ ഒരു കാട്ടില്‍വെച്ചാണ് അച്ചുവിനെ ആക്രമിച്ചത്.
ദൃശ്യങ്ങളെടുത്ത ശേഷം യുവാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുൻപ് കൊല്ലം ഇരവിപുരത്ത് യുവാക്കളെ മദ്യപസംഘം ആക്രമിച്ചത്. നാല് പേര് ചേര്‍ന്ന് രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തങ്ങളുടെ കൈവശമുണ്ടായിരുന്ന ലെയിസ് നല്‍കാത്തതിന്റെ പേരിലായിരുന്നു മര്‍ദനമെന്നാണ് യുവാക്കള്‍ പറഞ്ഞത്.







