Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി.

രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി.
സംഭവത്തിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടിമുടി ദുരന്തത്തിന് രണ്ടുവര്‍ഷം തികയുന്ന സമയത്താണ് മൂന്നാറില്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. പുതുക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുകയാണ്. 141 കുടുംബങ്ങളും ഏകദേശം 450ഓളം ആളുകളും താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഇവരില്‍ 65 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ദേവികുളം എം എല്‍ എ എ രാജയുടെ നേതൃത്വത്തിലായിരുന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.

ഉരുള്‍പൊട്ടലില്‍ മൂന്നാര്‍- വട്ടവട ദേശീയപാതയില്‍ പുതുക്കുടിയിലെ റോഡ് തകര്‍ന്നു. വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.