
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘യെസ്മാ’ എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിൽ ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. yessma.com എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നാൻസി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി യെസ്‌മായിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏറെ നാൾ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group