
മൂവാറ്റുപുഴ എംസി റോഡില്‍ കച്ചേരിത്താഴത്ത് വലിയ ഗര്‍ത്തം, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
സ്വന്തം ലേഖിക
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. എം സി റോഡില്‍ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി ബാരിക്കേട് വച്ച് അപകടം ഒഴിവാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ത്തം രൂപപ്പെട്ടതോടെ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഴിയുടെ ആഴം സംബന്ധിച്ച പരിശോധനക്കായി വിദഗ്ധസംഘം ഇവിടേക്ക് എത്തും
Third Eye News Live
0