play-sharp-fill
വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധുവിനെ ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധുവിനെ ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 

കോഴിക്കോട്: ഉള്ളിയേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂരിലെ രാരോത്ത്കണ്ടി അൽക്ക (18)യെ ആണ് ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരിപ്പുനത്തിൽ വീട്ടിൽ കിടപ്പുമുറിയിലെ ജനൽക്കമ്പിയിലായിരുന്നു അൽക്ക തൂങ്ങിമരിച്ചത്.

അ‌ൽക്കയുടെ വിവാഹം രണ്ട് മാസം മുൻപായിരുന്നു.ഭർത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയതായിരുന്നു. പ്രജീഷിന്റെ അച്ഛൻ ഉച്ചഭക്ഷണത്തിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. എത്ര വിളിച്ചിട്ടും അൽക്ക വാതിൽ തുറക്കാത്തതിനെത്തുടർന്ന് പ്രജീഷിന്റെ അച്ഛൻ നാട്ടുകാരെ വിളിച്ച് വരുത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു.

അകത്ത് കടന്നപ്പോഴാണ് അൽക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് മാസം മുൻപാണ് അൽക്കയും പ്രജീഷിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. അത്തോളി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group