തൃശ്ശൂർ പെരിയമ്പലത്ത് ആളുകളെ കയറ്റാൻ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് അപകടം; 13 പേർക്ക് പരിക്ക്

Spread the love

തൃശ്ശൂർ: പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ചു. 13 പേർക്ക് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. പെരിയമ്പലം ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരുന്ന ബസിനു പിന്നിലാണ് ലോറി ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസ് അല്പ ദൂരം മുന്നോട്ടുപോയി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group