play-sharp-fill
തമിഴ് നടൻ വിശാലിനെ പോലീസ് അറസ്‌ററ് ചെയ്തു

തമിഴ് നടൻ വിശാലിനെ പോലീസ് അറസ്‌ററ് ചെയ്തു


സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് നടൻ വിശാലിനെ പോലീസ് അറസ്‌ററ് ചെയ്തു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്നാണ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചു. അസോസിയേഷന്റെ പണം വിശാൽ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെ നിർമാതാക്കളടക്കമുള്ള ഒരു സംഘം ഉയർത്തുന്ന ആരോപണം.