Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: നഗ്‌നയായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് കടയുടമ. തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിലെ കൾച്ചറൽ ഷോപ്പിലാണ് കള്ളൻ കയറിയത്.

നഗ്നനായി ഇറങ്ങിയ കള്ളന്റെ ചിത്രങ്ങൾ ഫ്ലക്സ് ബോർഡിൽ പ്രിന്റ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്.ഫ്ളക്സ്ബോർഡിൽ ക്യു.ആർ. കോഡ് നൽകിയിട്ടുണ്ട്. ഇത് സ്കാൻ ചെയ്താൽ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.ജൂൺ 24, 25, 26 തീയതികളിൽ പുലർച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയിൽക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യദിവസം പൂർണ നഗ്‌നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതിൽചാടിക്കടന്ന് എത്തിയത്.

രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി. രണ്ടുദിവസംകൊണ്ട് കടയുടെ ജനൽക്കമ്പികൾ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളൻ മടങ്ങിയത്. 26-ാം തീയതിയാണ് കള്ളൻ കടയ്ക്കുള്ളിൽക്കടന്ന് മോഷണം നടത്തിയത്.

കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കൾച്ചറൽ ഷോപ്പി എന്ന എന്ന കരകൗശല വിൽപ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാർ. കടയിൽ നിന്നും ഇൻവെർട്ടറും യു.പി.എസും മോഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിൽ തുമ്മാനായി തലയിൽക്കെട്ട് അഴിച്ചത് കള്ളന് വിനയായി.

ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങൾ ക്യാമറയിൽ ലഭിച്ചു.കള്ളനെ തിരിച്ചറിയാൻ നാട്ടുകാർക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബോർഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ രഞ്ജിത്, കോ-ഓർഡിനേറ്റർ സന്തോഷ് എന്നിവർ പറഞ്ഞു.

സ്ഥാപനത്തിന്റെ വെബ്സൈറ്റിലും വീഡിയോയുണ്ട്. മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കള്ളനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.