
സ്വന്തം ലേഖിക
കോഴിക്കോട്: യുവ എഴുത്തുകാരിയുടെ പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ആണ് യുവതി പരാതി നല്‍കിയത്.
യുവതിയുടെ പുസ്തക പ്രകാശനത്തിന് നന്തി കടലൂരിലെ കടല്‍പ്പാലം എന്ന വീട്ടില്‍ ഏപ്രില്‍ 16ന്ഒത്തുകൂടി 17ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദന്‍ ബലമായി പിടിച്ച് ചുംബിച്ചുവെന്നുമാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകള്‍ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു.
ലൈഗിക അതിക്രമണത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമണത്തിനുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം മാനസികമായി തളര്‍ന്ന യുവതി റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.







