play-sharp-fill
തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുണയുണ്ടെങ്കിൽ പൊലീസ് ഇനി ഒരു വിരൽപ്പാട് അകലെയുണ്ട്. പൊലീസ് സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിനുള്ള സിറ്റിസൺ പോർട്ടലായ ‘THUNA ‘ യാണ് സംസ്ഥാന പൊലീസ് ഒരുക്കിയിരിക്കുന്നത്.
ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് ട്രാക്കിംഗ് സിസ്റ്റം (CCTNS) പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്കും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള പോലീസ് തയ്യാറാക്കിയ സിറ്റിസൺ പോർട്ടലാണ് THUNA- ( The Hand yoU Need for Assistance).
ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റർനെറ്റ് മുഖേന പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷൻ/ഓഫീസുകളിൽ സമർപ്പിക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

താഴെ പറയുന്ന സേവനങ്ങൾ സിറ്റിസൺ പോർട്ടലിലൂടെ ലഭ്യമാകുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഓൺലൈനിലൂടെ പരാതികൾ സമർപ്പിക്കുവാനും FIR, കേസുകളുടെ തൽസ്ഥിതി, വിചാരണ എന്നിവയെക്കുറിച്ച് അറിയുന്നതിനുള്ള സൗകര്യം.

2. കാണാതായ വ്യക്തികൾ, മോഷണം പോയ വസ്തുക്കൾ, വാഹനങ്ങൾ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട വസ്തുക്കൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ ലഭ്യമാണ്.

3. പോലീസ് സ്റ്റേഷനിൽ നിന്നുളള സേവനങ്ങൾ, ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ (Police verification Certificate, No Objection Certificate etc) എന്നിവയ്ക്കായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുവാൻ കഴിയും.

4. സമ്മേളനങ്ങൾ, കലാപ്രകടനങ്ങൾ, സമരങ്ങൾ, ജാഥകൾ, പ്രചരണ പരിപാടികൾ എന്നിവ നടത്തുന്നതിനും മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും അനുമതി ലഭിക്കുന്നതിനുളള അപേക്ഷ ഓൺലൈനായി നൽകുവാനുളള സൗകര്യം.

5.പരാതികൾ സമർപ്പിക്കുന്നതിനെക്കുറിച്ചും പോലീസ് സേവനങ്ങളെക്കുറിച്ചുമുളള സംശയങ്ങൾ ദുരീകരിക്കുന്നതിനുളള സൗകര്യം.

പോലീസിന്റെ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങൾക്ക് പ്രാപ്തമാകാനുളള അവസരമാണ് സിറ്റിസൺ പോർട്ടൽ വിഭാവനം ചെയ്യുന്നത്