Spread the love

തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ വിജയൻ സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് ഇക്കാര്യം പറഞ്ഞത്. എം എം മണി സഭയിൽ വിവാദ പരാമർശം നടത്തുമ്പോൾ ഇ കെ വിജയൻ ആയിരുന്നു സ്പീക്കർ ചെയറില്‍ ഉണ്ടായിരുന്നത്.

video
play-sharp-fill

കഴിഞ്ഞ ദിവസം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച സമയത്തായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരെ വിളിച്ചുവരുത്തിയാണ് ഇ.കെ വിജയൻ ഇക്കാര്യം ആരാഞ്ഞത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഇ.കെ. വിജയൻ പ്രൈവറ്റ് സെക്രട്ടറിയെ ഒരു മിനിറ്റ് എന്ന് പറഞ്ഞാണ് അടുത്തേക്ക് വിളിക്കുന്നത് “സത്യം പറഞ്ഞാൽ, ഇത് പറയാൻ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ? എന്ന് അദ്ദേഹം ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. സ്പീക്കർ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎൽഎമാരോട് അവരുടെ ഇരിപ്പിടങ്ങളിൽ പോകാൻ ആവശ്യപ്പെടാൻ പ്രൈവറ്റ് സെക്രട്ടറി ഇ കെ വിജയനോട് പറയുന്നതും കേൾക്കാം. ഇതിന് പിന്നാലെയാണ് സ്പീക്കർ എം.ബി രാജേഷ് ചെയറിലേക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group