കോട്ടയത്ത് വ്യാജ അരിഷ്ടം കടത്തിയെന്നാരോപിച്ച്‌ എക്സൈസ് കസ്റ്റഡിയിലെടുത്ത വൈദ്യശാല ഉടമയുടെ കാര്‍ വിട്ടുനൽകാൻ കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ലോക്ക് ഡൗണ്‍ സമയത്ത് അരിഷ്ടവുമായി പോകുന്നതിനിടെ വ്യാജ അരിഷ്ടം കടത്തിയെന്നാരോപിച്ച്‌ എക്സൈസ് കസ്റ്റഡിയിലെടുത്ത വൈദ്യശാല ഉടമയുടെ കാര്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്.

നെടുംകുന്നം കൊച്ചുകുഞ്ഞു വൈദ്യര്‍ മെമ്മോറിയല്‍ ആയുര്‍വേദ പാരമ്പര്യ വൈദ്യശാലയിലെ ഡോക്ടര്‍ ചികിത്സാര്‍ത്ഥം കൈനടിക്ക് പോകുമ്പോഴാണ് ചങ്ങനാശേരി പട്രോളിംഗ് സംഘം വ്യാജ അരിഷ്ടം കടത്തിയെന്നാരോപിച്ച്‌ കാര്‍ കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ തുലാപ്പള്ളി സ്വദേശി സുരേഷ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന ഉടമ ജ്യോതിസ് മോഹന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അരിഷ്ടത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അനുവദനീയമായ അളിവില്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. തുടര്‍ന്ന് വാഹനം വിട്ടു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.