തന്റെ പക്കലുള്ളത് ലൈസൻസുള്ള പിസ്റ്റൾ 2.2 എം.എം കാലിബർ; ഒരു ആനയെ വെടിവെച്ചിടാൻ ശക്തിയുള്ള തോക്ക്; അപ്പന്റെ റിവോൾവർ ഇവിടുണ്ടെന്ന് ഭാര്യ പറഞ്ഞത് ശരിയാണ്; ചക്കോസ്ലോവാക്യൻ തോക്കും വീട്ടിലുണ്ട്; എല്ലാം സ്വയ രക്ഷയ്ക്കെന്ന് പി സി ജോർജ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തന്റെ പക്കലുള്ള ലൈസൻസുള്ള പിസ്റ്റൾ 2.2 എം.എം കാലിബറാണന്ന് പി സി ജോർജ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാൻ ശക്തിയുള്ളതാണ് ഈ തോക്ക്.

അങ്ങനെയുള്ളപ്പോൾ 7.62 എം.എം കാലിബർ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളതെന്നും പി സി പറഞ്ഞു. കോതമംഗലത്തെ കൊലയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുമ്പോഴാണ് പി സി​ ജോർജ് തോക്കൃകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ജോർജ് മറ്റൊരു തോക്കിന്റെ കാര്യം കൂടി സമ്മതിക്കുന്നു. രണ്ട് പിസ്റ്റൾ ജോർജിന്റെ കൈയിലുണ്ട്. രണ്ടും ആരേയും വെടിവച്ചു കൊല്ലാനുള്ളതല്ല. സ്വയ രക്ഷയ്ക്കാണെന്നും പിസി ജോർജ് പറയുന്നു.

‘എന്റേൽ ഒന്നല്ല, രണ്ട് തോക്കുണ്ട്,കാണണോ എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ പി.സി ജോർജ് ചോദിച്ചത്. ഇതിലൊന്ന് ഭാര്യയുടെ അച്ഛന്റെ റിവോൾവറാണെന്നും പിസി ജോർജ് പറയുന്നു. ഇതേ കാര്യം പിസിയുടെ ഭാര്യയും പറഞ്ഞിരുന്നു. തന്റെ അപ്പന്റെ തോക്ക് വീട്ടിലുണ്ടെന്നായിരുന്നു പിസിയുടെ ഭാര്യ പറഞ്ഞത്.

പിസിയുടെ ഭാര്യയ്‌ക്കെതിരായ കേസിനെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് രണ്ട് തോക്കിനെ കുറിച്ച് പിസി പറഞ്ഞത്. അവൾക്കെതിരെ കേസെടുത്തുകൊണ്ടു പോകട്ടെ. തിരിച്ചു കൊണ്ടു വരണമെന്ന് മാത്രം. ചെകോസ്ലോവക്യൻ പിസ്റ്റൾ. പിന്നെ ഒരെണ്ണം ട്വൽവ് ബോർ. അതും വീട്ടിലുണ്ട്- വീട്ടിൽ തോക്കുണ്ടോ എന്ന ചോദ്യത്തോട് പിസിയുടെ പ്രതികരണം ഇതായിരുന്നു.