play-sharp-fill
സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ഇനി ടി.വി കാണാം ; 153 രൂപയ്ക്ക് 161 ചാനലുകള്‍;ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്‌ഷനൊപ്പം അധിക സേവനവുമായി ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി

സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ഇനി ടി.വി കാണാം ; 153 രൂപയ്ക്ക് 161 ചാനലുകള്‍;ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്‌ഷനൊപ്പം അധിക സേവനവുമായി ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി

 

സ്വന്തം ലേഖിക

തൃശൂര്‍: സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ഇനി ടി. വി കാണാം, ബി.എസ്.എന്‍.എല്ലിന്റെ ഡിജിറ്റല്‍ സംവിധാനമായ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനിലൂടെ (ഐ.പി.ടി.വി).ആന്‍ഡ്രോയിഡ് ടി.വിയില്‍ നേരിട്ടും മറ്റ് ടെലിവിഷനുകളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്‌സ്, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.

ബി.എസ്.എന്‍.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേര്‍ന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ ബി.എസ്.എന്‍.എല്‍ നേരിട്ട് കൊടുത്തതോ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികള്‍ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബര്‍ കണക്‌ഷന്‍ വഴിയാണ് സൗകര്യം ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി

ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്‌ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ ടെലിവിഷന്‍ കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്ലാണ്. ട്രിപ്പിള്‍ പ്ലേ സര്‍വീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും തടസമില്ലാതെ ഉപയോഗിക്കാം. എച്ച്‌.ഡി ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാം.

ടെലിവിഷനുമായി കേബിള്‍ വഴി ബന്ധം വരില്ല. ഉപഭോക്താവിന്റെ വീട്ടിലെ ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് മോഡത്തില്‍ നിന്നുള്ള വൈഫൈ സിഗ്‌നല്‍ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി കാണാം. ഐ.പി.ടി.വി കൂടാതെ യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍ തുടങ്ങി ഇന്റര്‍നെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനവും ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെയും വേഗത്തില്‍ കുറവ് വരാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോള്‍ ഐ.പി.ടി.വിയും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കും. വി. സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍ ചെലവ്

153 രൂപ മുതല്‍ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകള്‍, 270 രൂപയുടെ എച്ച്‌.ഡി പാക്കേജില്‍ 201 ചാനലുകള്‍, 400 രൂപയുടെ എച്ച്‌.ഡി പാക്കേജില്‍ 223 ചാനലും ലഭിക്കും.