കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം തകരാറില്‍ ; ദുരിതത്തിലായി ക്യാന്‍സര്‍ രോഗികള്‍  

Spread the love
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ ചികിത്സക്കായുള്ള ഉപകരണം തതകരാറിൽ. ക്യാൻസർ രോഗികള്‍ ചികിത്സ മുടങ്ങി.
 വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപകരണമാണ് കേടായിരിക്കുന്നത്. പാലാ ജനറല്‍ ആശുപത്രി ക്യാന്‍സര്‍ വിഭാഗത്തില്‍ നിന്നുള്ള രോഗികളെ റേഡിയേഷന്‍ ചികിത്സയ്ക്കായി അയച്ചത് തിരിച്ചയച്ചതോടെ ചികിത്സ മുടങ്ങിയ അവസ്ഥയിലാണ് രോഗികള്‍.

കോട്ടയം ജില്ലയില്‍ രണ്ടാമതായി മറ്റൊരു റേഡിയേഷന്‍ കേന്ദ്രം കൂടി തുടങ്ങി സമാന്തര ക്രമീകരണം ഉണ്ടായി എങ്കില്‍ മാത്രമെ പ്രശ്നത്തിനും സമയബന്ധിതമായ ചികിത്സയ്ക്കും അവസരം ഉണ്ടാകൂ.

video
play-sharp-fill

പാലാ ജനറല്‍ ആശുപത്രി ക്യാന്‍സര്‍ വിഭാഗത്തോട് അനുബന്ധിച്ച്‌ ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചിട്ടും ആവശ്യമായ തുക ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടില്ല ജില്ലാ പഞ്ചായത്ത് തുക നിക്ഷേപിക്കുകയും ചെയ്തു കഴിഞ്ഞു.

എന്നാല്‍ ഉപകരണം സ്ഥാപിക്കുന്നതിനായുള്ള റേഡിയേഷന്‍ സുരക്ഷയോടു കൂടിയ ബങ്കര്‍ നിര്‍മാണത്തിനും അനുബന്ധ റേഡിയോ സ്കാനി ഗിനായുള്ള കെട്ടിടങ്ങള്‍ക്കും തുക കണ്ടെത്തേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group