കടയില്‍ പലഹാരം വാങ്ങാന്‍ പോവുകയാണെന്ന് കള്ളം പറഞ്ഞ് വീട് വിട്ടിറങ്ങി പതിമൂന്നുകാരി ;പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ `ഫ്രീ ഫയര്‍` ഗെമിലൂടെ പരിചയപ്പെട്ട ഇരുപത്തിയഞ്ചുകാരന്‍ എത്തിയത് ഖത്തറില്‍ നിന്ന്; രാജ്യം വിടുന്നതിനിടെ ഇരുവരും പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

 

ജയ്പൂര്‍: ഫ്രീ ഫയര്‍ ഗെമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ഇന്ത്യയിലെത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഇസ്രായേല്‍ നദാഫ് എന്ന യുവാവാണ് പിടിയിലായത്.

‘ഫ്രീ ഫയര്‍’ എന്ന മൊബൈല്‍ ഗെയിമിലൂടെ കൂട്ടുകൂടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് യുവാവ് എത്തിയത്. ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഫ്രീ ഫയര്‍ ഗെയിമിലൂടെ പരിചയമുണ്ടായിരുന്ന 13കാരിയായ പെണ്‍കുട്ടി ഇയാളുടെ ഫോളോവറായി മാറി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. ഇതോടെയാണ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടാന്‍ യുവാവ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തറില്‍ നിന്ന് 2587 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം ജൂണ്‍ 18 ന് നദാഫ് ഡല്‍ഹിയിലെത്തി. അവിടെ നിന്ന് രാജസ്ഥാനിലെത്തി ദൗസ ജില്ലയിലെ ബന്ദികുയിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തു. പെണ്‍കുട്ടിയെ തന്‍റെ ഒപ്പം വരാന്‍ വേണ്ടി ഇയാള്‍ ക്ഷണിച്ചു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ വെച്ച്‌ നദാഫിനെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. കടയില്‍ പലഹാരം വാങ്ങാന്‍ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

രാജസ്ഥാന്‍ പോലീസ് ദര്‍ഭംഗയില്‍ നിന്ന് നദാഫിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ജൂണ്‍ 19 മുതല്‍ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കാറുണ്ടെന്ന് മനസ്സിലായി.

ഇതിന് പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫ്രീ ഫയര്‍ ഗെയിമുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ഐഡി പൊലീസിന് ലഭിച്ചു. ഗെയിമിലൂടെ പെണ്‍കുട്ടി ഒരു പ്രത്യേക ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് ആവര്‍ത്തിച്ച്‌ കണക്റ്റ് ചെയ്യുകയായിരുന്നു. ഈ ഐഡി നദാഫിന്റേതായിരുന്നു.

ഐഡി പരിശോധിച്ചപ്പോള്‍ ഖത്തറില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഇന്‍സ്റ്റാഗ്രാം ഐഡി പിന്നീട് ജൂണ്‍ 19 ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. സംശയാസ്പദമായ മൊബൈല്‍ നമ്ബര്‍ ട്രാക്ക് ചെയ്തപ്പോള്‍, സിം ഡല്‍ഹിയില്‍ നിന്ന് എടുത്തതാണെന്ന് മനസ്സിലായി.

ലൊക്കേഷന്റെ അടിസ്ഥാനത്തില്‍, ബന്ദികുയി, പിന്നീട് ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലെ റോഡ് റൂട്ടില്‍ ഈ നമ്ബര്‍ ആദ്യം സജീവമായിരുന്നുവെന്ന് കണ്ടെത്തി. സ്ഥലം കണ്ടെത്തി പോലീസ് ബിഹാറിലെ ദര്‍ഭംഗയിലെത്തി. അവിടെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയുമായി ഇസ്രായേല്‍ നദാഫ് പിടിയിലായത്. നേപ്പാള്‍ സ്വദേശിയായ നദാഫ്, ബീഹാറില്‍നിന്ന് കര അതിര്‍ത്തിയിലൂടെ പെണ്‍കുട്ടിയുമായി രാജ്യം വിടാന്‍ ശ്രമിക്കുകന്നതിനിടെയാണ് പിടിയിലായത്.