
സ്വന്തം ലേഖിക
നീലേശ്വരം: യുവതിക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാര്‍ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിനുമുമ്ബും നിരവധി തവണ ഫോണ്‍ചെയ്ത് ശല്യംചെയ്തതായി പരാതിയില്‍ പറയുന്നു.
മേലില്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീതും ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യംചെയ്യാന്‍ വന്നതിനാലാണ് യുവതി വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയത്.