
സബിത
കോട്ടയം: നഗരത്തിലാകെ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന നായകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ശല്യമായി മാറിയിരിക്കുന്നു. കളക്ട്രേറ്റ്, നാഗമ്പടം, തിരുനക്കര, ജില്ലാ ആശുപത്രിയുടെ സമീപപ്രദേശങ്ങൾ, മാർക്കറ്റ്, ശാസ്ത്രീ റോഡ് എന്നിങ്ങനെ നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും തെരുവുനായകൾ ഭീഷണിയായിട്ട് നാളുകളെറെ.
രാത്രിയിൽ വാഹനങ്ങളുടെ തിരക്ക് കുറവായതിനാൽ റോഡിന്റെ നടുവിൽ നായകൾ കൂട്ടമായി നിൽക്കുന്നതും കിടന്നുറങ്ങുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങൾക്ക് വട്ടം ചാടുന്നതും വാഹനങ്ങൾക്ക് പിന്നാലെ കുതിച്ചെത്തുന്നതും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായഭേദമെന്യേ നിരവധി ആളുകൾ ഇവയുടെ ആക്രമണത്തിന് ഇര ആയിട്ടുണ്ട്. വെളുപ്പിന് നഗരത്തിൽ എത്തുന്ന പത്ര വിതരണക്കാർ, അമ്പലങ്ങളിലും, പള്ളികളിലും പോകുന്നവർ. രാത്രി ജോലി കഴിഞ്ഞു മടങ്ങുന്നവർ ഇവരെല്ലാം തെരുവ് നായ്ക്കളുടെ ആക്രമണത്തിന്നു ഇരയാകുന്നു. കഴിഞ്ഞ ദിവസം മുൻ അധ്യാപകനും, നഗരസഭയിലെ മുൻ കൗൺസിലറും, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും, അനീതികൾക്കെതിരെ എന്നും ഒറ്റയാൾ പട്ടാളമായി പോരാടുന്ന . ടി. ജെ. സാമുവലിനെ കളക്ടറേറ്റിന് സമീപത്തുവെച്ച് തെരുവ് നായ ആക്രമിച്ചു
അദ്ദേഹത്തിന്റെ രണ്ട് കാലിലും കടിയേറ്റു. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് രക്ഷകരായത്.
നായകളെ വന്ധ്യംകരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് നായ്ക്കൾ ഇത്രയധികം പെറ്റു പെരുകാൻ കാരണമായത്. ഒരു നായയെ വന്ധ്യംകരിക്കാൻ 2500 /-രൂപാ ചിലവാകും എന്നാണ് ചെയർ പേഴ്സൺ പറയുന്നത്. അതുകൊണ്ട് പൊതുജനം കടിയേൽക്കാതെ സൂക്ഷിക്കുക എന്നൊരു മനോഭാവമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഇന്നോവ കാറിൽ യാത്രചെയ്യുന്ന ഭരണാധികാരികൾക്ക് തെരുവ് നായ്ക്കളെ ഭയക്കേണ്ടല്ലോ?