
സ്വന്തം ലേഖകൻ
കോട്ടയം:കാലം ചെയ്ത സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്‌ക്കു വിശ്വാസിസമൂഹം വിട നൽകി. കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻപള്ളിയിൽ പ്രത്യേകം തയാറാക്കിയ കബറിൽ ഭൗതികശരീരം കബറടക്കിയത്. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഇന്നലെ രാവിലെ കബറടക്ക ശുശ്രൂഷയുടെ നാലാം ക്രമത്തോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്‌റ്റിയും കാതോലിക്ക അസിസ്‌റ്റന്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് എന്നിവരും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും സഹകാർമികത്വം വഹിച്ചു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ അനുശോചന കൽപ്പന ഐസക് മോർ ഒസ്‌താത്തിയോസ് വായിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയുടെ പുറത്ത് മദ്‌ബഹായോടുചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു ഭൗതികശരീരം അടക്കം ചെയ്‌തത്. ശ്രേഷ്‌്ഠ ബാവാ തൈലം ഒഴിക്കുകയും ജോസഫ് മോർ ഗ്രിഗോറിയോസ് മുഖംമൂടുകയും ചെയ്‌തു. കബറിടത്തിങ്കലേക്കു താഴ്‌ത്തിയതിനുശേഷം ശ്രേഷ്‌്ഠ ബാവായ്‌ക്കു പിന്നാലെ മെത്രാപ്പോലീത്താമാരും വൈദികരും വിശ്വാസികളും കുന്തിരിക്കം നിക്ഷേപിച്ചു. രാവിലെ മുതൽ പള്ളിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ നിരവധിപ്പേർ അന്തിമോപചാരം അർപ്പിച്ചു.