
സ്വന്തം ലേഖിക
തിരുവനന്തപുരം: ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കുറ്റക്കാർ .
തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ഇവര്‍ ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
നിലവില്‍ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസം. കൂടാതെ പണം നല്‍കി ഭാര്യയെ സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന്‍ ഉണ്ടെന്ന് ഭര്‍ത്താവ് തന്റെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രകാശ് ദേവരാജന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്ബരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകന്‍ ശിവദേവും (12) ആണ് മരിച്ചത്. അപകടത്തിനു മുമ്ബായി സമൂഹമാധ്യമങ്ങളില്‍ പ്രകാശ് ദേവരാജന്‍ പോസ്റ്റിട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയന്‍, അനീഷ്, മുനീര്‍ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് പറയുന്നില്ല. ഇത് പ്രകാശിന്റെ ഭാര്യയുടേതാണ്. ഡാന്‍സാറാണ് ഇവര്‍. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്‌ബുക്കില്‍ പങ്കുവച്ചു.
പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..
“അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയില്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബായില്‍യില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നത്.



