സോളാർ തട്ടിപ്പ്: പറയുന്നവർ പലതും പറഞ്ഞോട്ടെ, എന്നെ എനിക്കറിയാം; ശാലു മേനോൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാർത്ത നിഷേധിച്ച് നടി ശാലു മേനോൻ രംഗത്ത്. സത്യാവസ്ഥ അറിയാതെ വാർത്തകൾ കൊടുക്കുമ്പോൾ ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും താരം വ്യക്തമാക്കി.
വാർത്തയെ കുറിച്ച് ശാലുവിന്റെ വാക്കുകൾ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാർത്തകൾ കൊടുക്കുമ്പോൾ ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വർഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരം വാർത്തകൾ വളരെ മാനസിക സംഘർഷമുണ്ടാക്കുന്നതായും ശാലു പറഞ്ഞു. ഈ രണ്ടു മൂന്നു ദിവസങ്ങളിൽ ഞാൻ വലിയ മാനസിക സംഘർഷത്തിലായിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാൻ കരുതുന്നത്, പറയുന്നവർ പറയട്ടെ എന്നാണ്. അങ്ങനെ ദോഷങ്ങൾ തീരുന്നെങ്കിൽ തീരട്ടെ. ഞാനിപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്. അതുകൊണ്ട് എനിക്ക് വിഷമമില്ല.’