പാലക്കാട് ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്‌: പാലക്കാട് നരികുത്തിയിൽ ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നരികുത്തി സ്വദേശി ഫിറോസാണ് പാലക്കാട്‌ നോർത്ത് പൊലീസിന്റെ പിടിയിലായത്.

പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ വാഹനപകടത്തിൽ പരുക്കേറ്റു എന്ന പേരിലാണ് പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദിച്ചശേഷം ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചതും ഫിറോസും സഹോദരനുമാണ്. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണപ്പെട്ടു. തുടർന്ന് യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതോടെയാണ് ഫിറോസ് പിടിയിലാകുന്നത്.ഫിറോസിന്റെ സഹോദരൻ ഉടൻതന്നെ പൊലീസ് പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോൾ ഇടപ്പെട്ടു. ബാറ്റു കൊണ്ടാണ് അടിച്ചതെന്നും അബദ്ധത്തിൽ തലയ്ക്ക് അടിയേക്കുകയായിരുന്നെന്നും ഫിറോസിന്റെ മൊഴിയിൽ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കൾ പറഞ്ഞു.

പോസ്റ്റുമാർട്ടത്തിന് മരണ കാരണം വ്യക്തമായതിന് ശേഷമാവും തുടർ നടപടിയെന്ന് പാലക്കാട് നോർത്ത് പൊലീസ് പറഞ്ഞു. പാലക്കാട്‌ വിക്ടോറിയ കോളേജിന് സമീപം ആയിരുന്നു സംഭവം.