ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപയുടെ ചില്ലറ ചോദിച്ചു; നല്‍കിയത് സ്വര്‍ണനാണയം; അമളി പറ്റി യാത്രക്കാരന്‍

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ചില്ലറയ്ക്ക് പകരം യാത്രക്കാരൻ നൽകിയത് സ്വർണ നാണയം . തിരികെ വീട്ടിലെത്തി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണനാണയം തപ്പിയപ്പോളാണ് അമളി പറ്റിയത് തിരിച്ചറിഞ്ഞത് .

മകളുടെ കോളജ് ഫീസടയ്ക്കാനായി പണം കണ്ടെത്താൻ കൈയിലുണ്ടായിരുന്ന സ്വര്‍ണ നാണയം വില്‍ക്കാന്‍ തീരുമാനിച്ചതാണ് കരിങ്ങാട് സ്വദേശി.സ്വർണം വിൽക്കാനായി തീരുമാനിച്ചിരുന്നപ്പോൾ സുഹൃത്ത് പണം കടം നല്‍കിയതോടെ വില്‍ക്കാനുള്ള തീരുമാനം മാറ്റിവച്ച്‌ തിരികെ വീട്ടിലേക്ക് മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് ബസ് കയറിയ ഇയാള്‍ തിരിച്ച്‌ വീട്ടില്‍ എത്തിയപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലാക്കിയത്. യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. പക്ഷെ അഞ്ച് രൂപക്ക് പകരം നല്‍കിയത് ആ സ്വര്‍ണ നാണയമായിരുന്നു.

 

യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിന്റെ കണ്ടക്ടറുടെ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ ഉടന്‍ തന്നെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും താന്‍ ശ്രദ്ധിച്ചില്ലെന്നുമാണ് കണ്ടക്ടര്‍ പറഞ്ഞത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയം അത്യാവശ്യ സമയത്ത് എടുക്കാന്‍ കാത്തുവെച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി.