
സ്വന്തം ലേഖിക
കൊച്ചി :ഭാര്യയുടെ ഫോൺ ഉപയോഗം കൂടിയതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും പിടികൂടിയത്. ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം.
ഭാര്യയായ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ ആസാമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി. ആസാമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്.
പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അതിഥി തൊഴിലാളികളായ ഇരുവരും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.







