play-sharp-fill
തെലങ്കാനയിൽ ചന്ദ്രശേഖർ റാവു നാളെ അധികാരമേൽക്കും; തിരിച്ചടിയിൽ ഞെട്ടി ടിഡിപി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവു നാളെ അധികാരമേൽക്കും; തിരിച്ചടിയിൽ ഞെട്ടി ടിഡിപി


സ്വന്തം ലേഖകൻ

തെലങ്കാന: തെലങ്കാനയിൽ ടിആർഎസിന്റെ ചന്ദ്രശേഖർ റാവു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിൽ കയറുന്നത്. അതേസമയം തെലങ്കാനയിലെ തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലും പ്രതിഫലിക്കുമോയെന്ന ഭയത്തിലാണ് ടിഡിപി. തെലങ്കാനയിൽ മഹാകൂടമി വിജയം നേടുമെന്ന് ആദ്യഘട്ട കണക്കുകൾ വന്നിരുന്നെങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ ടിആർഎസ് അധികാരം നിലനിർത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. 119 സീറ്റുകളിൽ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയ ടിആർഎസിന്റെ സ്ഥാനാർത്ഥികൾ മിക്കയിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ചന്ദ്രശേഖർ റാവുവും മകൻ കെടി രാമ റാവുവും 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തിന് 21 സീറ്റുകളിൽ മാത്രമാണ് വിജയം ലഭിച്ചത്. മോദി തരംഗത്തെ വാനോളം ഉയർത്തിയ ബിജെപിയ്ക്ക് ആകെ ലഭിച്ചത് 1 സീറ്റു മാത്രമാണ്.

ടിഡിപിയുടെ ചന്ദ്ര ബാബു നായിഡുവിനെ ഒപ്പം കൂട്ടിയതാണ് വലിയ പരാജയത്തിന് കാരണമായതെന്ന വികാരം തെലങ്കാനയിലെ കോൺഗ്രസിനുള്ളിൽ ശക്തമാകുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാകൂടമി സഖ്യം തുടരുമോയെന്ന് കണ്ടറിയണം. എന്നാൽ ചന്ദ്രശേഖർ റാവുവിന്റെ വിജയം കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് ടിഡിപിയ്ക്കാണ് തെലങ്കാനയിലെ തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലും പ്രതിഫലിക്കുമോയെന്ന ഭയത്തിലാണ് ചന്ദ്രബാബു നായിഡു. ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിനൊപ്പം ജഗൻമോഹൻ റെഡിയും അദ്ദേഹത്തിന്റെ പാർട്ടിയായ വൈഎസ്ആർസിപിയും വന്നാൽ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ കാര്യം തുലാസിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group