Thursday, April 23, 2026

പയ്യന്നൂര്‍ ഫണ്ട് തിരിമറിയിൽ കൂട്ടനടപടിയുമായി സിപിഎം; ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി; പരാതിക്കാരനെതിരെയും നടപടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് തിരിമറിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ തരംതാഴ്ത്തി സിപിഎം.

ജില്ലാ സെക്രട്ടറിയില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് മാറ്റിയത്. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. അതേസമയം പരാതി ഉന്നയിച്ച ആള്‍ക്കെതിരെയും നടപടിയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും മാറ്റി. പകരം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിനാണ് ചുമതല. ഇതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി കുഞ്ഞികൃഷ്‌ണന്‍ അറിയിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിന്റെ നേതൃത്വത്തില്‍ രക്തസാക്ഷി ഫണ്ടില്‍ അടക്കം വന്‍ തിരിമറി നടന്നുവെന്നാണ് പരാതി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ ലക്ഷങ്ങളുടെ ക്രമക്കേട് ആണ് നടന്നത്. ധനരാജ് രക്തസാക്ഷി സഹായ ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം, ചിട്ടി നടത്തിപ്പ് തുടങ്ങിയ വകയില്‍ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം.

ക്രമക്കേട് പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവര്‍ അടങ്ങുന്ന രണ്ട് അംഗ സമിതിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു.
ഫണ്ട് വിനിയോഗത്തില്‍ വലിയ വീഴ്ച സംഭവിച്ചു എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

മുന്‍ ഏരിയ സെക്രട്ടറിയും നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ നേതാവിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും സമിതി കണ്ടെത്തി. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി നടത്തിയ ചിട്ടിയില്‍ മാത്രം 85 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍.

ഫണ്ട് തിരിമറി ആരോപണത്തില്‍ ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉള്‍പെടെ ആറ് പേര്‍ക്ക് നേരത്തെ സിപിഎമ്മിന്റെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ് നോട്ടീസ് നല്‍കിയത്. ഫണ്ട് തിരിമറി വിവാദത്തില്‍ പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന അതൃപ്തി കണക്കിലെടുത്താണ് നേതൃത്വം നടപടിയിലേക്ക് നീങ്ങിയത്.