Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: ഒരു പ്രളയത്തിനും തോൽപ്പിക്കാനാവില്ലെന്ന് തെളിയിക്കുകയാണ് മലയോരമേഖലയിലെ സ്കൂളുകള്‍.

പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ കൂട്ടിക്കല്‍, കൊക്കയാര്‍, പഞ്ചായത്തുകളിലെ സ്കൂളുകളെല്ലാം തന്നെ എസ്.എസ്.എല്‍.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചു. ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 144 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 22 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസും, 18 വിദ്യാര്‍ത്ഥികള്‍ 9 എ പ്ലസും കരസ്ഥമാക്കി.
തുടര്‍ച്ചയായി നാലാം തവണയാണ് സ്കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ 110 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 18 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് സ്കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്.
മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്കൂളും നൂറ് ശതമാനം വിജയം നേടി. പ്രളയത്തെ തോൽപ്പിച്ച് നൂറിൽ നൂറ് നേടിയ ഈ വിദ്യാർത്ഥികൾ എല്ലാവർക്കും മാതൃകയാവുകയാണ്.