Wednesday, April 22, 2026

വിമാനത്തിനുള്ളിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യം വിളി; മദ്യപിച്ച് ലക്കുകെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ഇ.പി ജയരാജൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. മദ്യപിച്ച് ലക്കുകെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു. യാത്രക്കാരുടെ മേലേക്ക് വീണപ്പോള്‍ ആരോ തള്ളിമാറ്റിയതാണെന്നും ജയരാജന്‍ പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്.

ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവരെ ശംഖുമുഖം പൊലീസിന് കൈമാറും.