രാജസ്ഥാനിൽ ഭരണം ഉറപ്പിച്ചു; സച്ചിൻ പൈലറ്റിന്റെ ചിത്രവുമായി കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടന്നു. കോൺഗ്രസിന് വ്യക്തമായ ആധിപത്യം ഉറപ്പായി. വോട്ടെടുപ്പിൽ ലീഡ് ഉറപ്പിച്ചതിന് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. യുവനേതാവ് സച്ചിൻ പൈലറ്റിൻറെ ചിത്രവുമായി അദ്ദേഹത്തിന്റെ അണികൾ ആഘോഷം തുടങ്ങിയെന്നാണ് റിപ്പോർട്ട്.