play-sharp-fill
സെമിയിൽ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്: തിരിച്ചടിയിൽ വിറച്ച് ബിജെപി; മോദി പ്രഭാവത്തിന് തിരിച്ചടിയോ

സെമിയിൽ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്: തിരിച്ചടിയിൽ വിറച്ച് ബിജെപി; മോദി പ്രഭാവത്തിന് തിരിച്ചടിയോ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് തിരിച്ചടി. വോട്ട് എണ്ണൽ തുടങ്ങി ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻ കുതിപ്പാണ് വ്യക്തമാകുന്നത്. ഇഞ്ചോണ്ടിഞ്ച് പോരാട്ടം നടത്തുന്ന കോൺഗ്രസ് മികച്ച തിരിച്ചു വരവാണ് എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്നത്.
മധ്യപ്രദേശിലെ 230 സീറ്റിൽ കോൺഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാരിനെതിരായ ശക്തമായ ജനവികാരമാണ് പുറത്ത് വരുന്നത്. രാവിലെ ഒൻപത് മണിവരെയുള്ള ഫല സൂചന പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ് 49 സീറ്റിൽ മുന്നേറുകയാണ്. ബിജെപി 44 ഇടത്ത് മാത്രമാണ് മുന്നേറുന്നത്.
ബിജെപി കോട്ടയിൽ വിള്ളൽ വീണ രാജസ്ഥാനിൽ ആദ്യം മുതൽ തന്നെ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്. ആദ്യ ഫല സൂചനകൾ പ്രകാരം 65 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. 43 സീറ്റിൽ മാത്രമാണ് ബിജെപിയ്ക്ക് മുന്നേറ്റം നേടാൻ സാധിച്ചിരിക്കുന്നത്. വസുദ്ധര രാജ സിദ്ധ്യ സർക്കാരിനെതിരായ ശക്തമായ പ്രചാരണം വോട്ടായി മാറി എന്നത് തന്നെയാണ് കോൺഗ്രസിന് കരുത്ത് നൽകുന്നത്.
തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന്റെ സർക്കാരിനെതിരെ മത്സരിച്ച കോൺഗ്രസ് ടിആർഎസിനൊപ്പം ഒപ്പം പിടിക്കുകയാണ്. രണ്ടു കക്ഷികളും ഇഞ്ചോടിഞ്ചായ പോരാട്ടമാണ് നടത്തുന്നത്. കോൺഗ്രസ് 30 സീറ്റിൽ മുന്നേറുമ്പോൾ, 30 സീറ്റിലാണ് ടിആർഎസ് മുന്നേറുന്നത്. മൂന്ന് സീറ്റുകളിലാണ് ബിജെപി നേട്ടമുണ്ടാക്കിയിരിക്കുന്നത്. മറ്റുള്ള നാല് കക്ഷികളും മുന്നേറുന്നുണ്ട്.
ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഛത്തീസ് ഗഡിൽ കോൺഗ്രസ് 30 സീറ്റിൽ മുന്നേറുമ്പോൾ ബിജെപിയ്ക്ക് 25 സീറ്റുകൾ മാത്രമാണ് ലീഡ് ചെയ്യുന്നത്.