മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചു; വര്‍ക്കലയില്‍ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വര്‍ക്കലയില്‍ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി.

പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പി സി ജോര്‍ജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ മൈതാനം ജംഗ്ഷന്‍ ഉപരോധിക്കുകയാണ്. രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം മുന്ന് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സ തേടി.