
സ്വന്തം ലേഖകൻ
തലയാഴം: തലയാഴത്തെ ജനതയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ ”തലയാഴത്തിന് ഒരു തണൽ ”ചാരിറ്റബിൾ സൊസൈറ്റിയുടെ 2-മത് വാർഷിക പൊതുയോഗം ജൂൺ അഞ്ചിന്ന് രാവിലെ 10 മണിക്ക് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ബൈജു. ടി.ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഭൈമി ബോബി മുഖ്യ പ്രഭാഷണം നടത്തി. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും മികച്ച കുട്ടികർഷകർക്കും യോഗത്തിൽ തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി എൽ സെബാസ്റ്റ്യൻ മൊമെന്റൊയും, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫല വൃഷ തൈകളും നൽകി ആദരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി ദീപേഷ്. എ എസ് റിപ്പോർട്ടും, ട്രഷറർ വിനോദ് കെ യു കണക്കും അവതരിപ്പിച്ചു. നിലവിലെ പ്രസിഡന്റ് ബൈജു ടി ടി, സെക്രട്ടറി ദീപേഷ് എ എസ് എന്നിവർ ഉൾപ്പെടുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത യോഗം ഉച്ച ഭക്ഷണ ശേഷം എക്‌സികുട്ടീവ് അംഗം പൂജമോൾ ആർ വി നന്ദി രേഖപെടുത്തി അവസാനിപ്പിച്ചു.