Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോതമംഗലം: പക്ഷിനിരീക്ഷകൻ എൽദോസിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ഇന്നലെ മുതൽ എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താൻകെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തിൽ സജീവമായിരുന്ന എൽദോസ് ഈ മേഖലയിൽ ശ്രദ്ധ നേടിയ ആളായിരുന്നു. പക്ഷി എൽദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവർത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എമിയാണ് എൽദോസിന്റെ ഭാര്യ. മക്കൾ : ആഷി, ഐവ. മരുമക്കൾ : ജിത്തു, അജോ.