അമ്പലപ്പുഴയില്‍ ക്രൂരപീഡനത്തിന് ഇരയായ അറുപത്തിയഞ്ചുകാരി മരിച്ചു; അന്ത്യം മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ഒടുവില്‍; പ്രതിയായ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: അമ്പലപ്പുഴയില്‍ 22കാരന്‍ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു.

വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 65കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആമയിട നാഗമംഗലം കോളനിയില്‍ താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന സുനീഷിനെ (22) അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച കൊച്ചി തോപ്പുംപടിയില്‍ നിന്നാണ് സുനീഷിനെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന സുനീഷ് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്ന വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ 65കാരിയെ രാത്രി തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചികിത്സിച്ച നഴ്സിനോടാണ് വൃദ്ധ പീഡനവിവരം ആദ്യം പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.