video
play-sharp-fill

സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു; നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും

സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു; നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തും. മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ട്‌പ്പെട്ടെന്നും വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനൽകുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്റെ അച്ഛൻ ഗവൺമെന്റ് പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു. നഷ്ടപരിഹാരവും ജോലിയും കിട്ടുന്നത് വരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു.