
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് ചെയ്യാനാണ് അവധി പ്രഖ്യാപിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്കാണ് അവധി ബാധകം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേബർ കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വോട്ടെടുപ്പ് ദിവസമായ മെയ് 31ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശം നൽകി.
ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഐടി, പ്ളാന്റേഷൻ മേഖല എന്നിവ ഉൾപ്പടെയുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫിസർ എന്നിവരെയാണ് ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.









