play-sharp-fill
ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച: അഞ്ച് വിക്കറ്റ് വീണു; നൂറ് കടത്തി പന്തും പൂജാരയും

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച: അഞ്ച് വിക്കറ്റ് വീണു; നൂറ് കടത്തി പന്തും പൂജാരയും

സ്പോട്സ് ഡെസ്ക്

അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലിക്കും സംഘത്തിനും കനത്ത ബാറ്റിംഗ് പരീക്ഷണം. ആദ്യ ഇന്നിംഗ്സിൽ നൂറ് തികയ്ക്കും മുൻപ് അഞ്ച് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറിയതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓസ്ട്രേലിയൻ പര്യടനം.

വിരാട് കോഹ്ലി രണ്ടക്കം കാണാതെയാണ് തിരികെ കയറിയിരിക്കുന്നത്.
അഡ്ലയ്ഡ് ഓവലിൽ ടോസ് നേടിയ കോഹ്ലിയ്ക്ക് ബാറ്റിങ്ങ് തിരഞ്ഞെടുക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിയിരുന്നില്ല. പുല്ലുള്ള പേസ് ബൗളിംഗിന് അനുകൂലമായ പിച്ചിൽ മികച്ച തുടക്കം പ്രതീക്ഷിച്ച കോഹ്ലിയെ സ്തബ്ദനാക്കുന്നതായിരുന്നു ഓപ്പണർമാരുടെ പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കോർ മൂന്നിലെത്തിയപ്പോൾ എട്ട് പന്തിൽ രണ്ട് റണ്ണുമായി കെ എൽ രാഹുൽ മടങ്ങിയെത്തി. ചെറുത്ത് നിൽപ്പിന് ശ്രമിച്ച മുരളി വിജയ് സ്കോർ പതിനഞ്ചിലെത്തിയപ്പോൾ 22 പന്തിൽ 11 റണ്ണുമായി അതിവേഗം മടങ്ങി. ഈ സമയം ഒരു ഫോർ മാത്രമാണ് മുരളിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഒരു വശത്ത് പൂജാര ഉറച്ച് നിൽക്കാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരെല്ലാം അതിവേഗം മടങ്ങുകയായിരുന്നു.
സ്കോർ 19 ൽ എത്തിയപ്പോൾ പതിനാറ് പന്തിൽ മൂന്ന് റണ്ണുമായി അഡ്ലയ്ഡിലെ സെഞ്ച്വറി വീരൻ കോഹ്ലി മടങ്ങി. 31 പന്തിൽ 13 റണ്ണുമായി രഹാനെ 41 ലും , 61 പന്തിൽ 37 എടുത്ത രോഹിത് ശർമ്മ 87 ലും പുറത്തായി.
തുടർന്ന് ഒത്ത് ചേർന്ന പന്ത് പൂജാര സഖ്യം കൂടുതൽ അപകടമില്ലാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകുകയാണ്. 45 ഓവിൽ 115 റണ്ണാണ് ഇന്ത്യയുടെ സമ്പാദ്യം. ക്ഷമയുടെ പര്യായമായി മാറിയ പൂജാര 110 പന്തിൽ 31 ഉം , അൽപം ആക്രമോത്സുകത കാട്ടുന്ന ഋഷഭ് പന്ത് 22 പന്തിൽ 17 റണ്ണും എടുത്തിട്ടുണ്ട്.
ഓസീസ് പേസർമാരിൽ ഹേസൽ വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സ്റ്റാർക്കും കമ്മിൻസും ഓരോ വിക്കറ്റെടുത്തിട്ടുണ്ട്. കോഹ്ലിയുടെ വിക്കറ്റ് സ്പിന്നർ സ്ഥാൻ ലയോണാണ്.