കോട്ടയം പാലായിൽ രാത്രി സവാരി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്ക് ഗുരുതരപരിക്ക്
സ്വന്തം ലേഖകൻ
പാലാ: രാത്രി സവാരി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ യാത്രക്കാരൻ അമ്പാറനിരപ്പേൽ സ്വദേശി ലാലിച്ചനാണ് മരിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽപ്പെട്ട ഓട്ടോയുടെ ഡ്രൈവർ ഭരണങ്ങാനം മാറാമറ്റത്തിൽ രമേശനെ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭരണങ്ങാനത്തു നിന്ന് ഓട്ടം പോകുന്നതിനിടെ തിങ്കൾ രാത്രി 10.45ഓടെ പൈക പള്ളിക്ക് മുന്നിലാണ് അപകടം നടന്നത്.
Third Eye News Live
0