ഇരുനൂറോളം മോഷണക്കേസിലെ പ്രതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കൊച്ചി: ഇരുനൂറോളം മോഷണക്കേസിലെ പ്രതി കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപെട്ടു. കംസീർ എന്നപേരിൽ അറിയപ്പെടുന്ന തഫ്സീർ ദർവേഷ് ആണ് രക്ഷപെട്ടത്. രാവിലെ പ്രാഥമിക ആവശ്യത്തിന് പോകണമെന്നും പറഞ്ഞാണ് ഇയാളും സഹതടവുകാരനും ലോക്കപ്പിൽ നിന്നും വെളിയിൽ എത്തിയത്. പിന്നീട് തുടർന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്കൊപ്പം രക്ഷപെടാൻ ശ്രമിച്ച തടവുകാരനെ പോലീസിന് പിടികൂടുവാൻ സാധിച്ചെങ്കിലും കംസീർ ഓടി രക്ഷപെട്ടു. പൊന്നാനിയിൽ നിന്നും കൊച്ചിയിലെത്തിയ ഇയാൾ് 200 ലധികം മോഷണകേസിൽ പ്രതിയാണ്. കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞദിവസമാണ് അങ്കമാലി പോലീസ് കംസീറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Third Eye News Live
0