
സ്വന്തം ലേഖകൻ
കേരളത്തിലെ 14 ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കും. കേരളത്തിലെ ചെറുതും വലുതുമായ 14 ഡാമുകൾക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചന. വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും സായുധ പൊലീസ് സംഘത്തെ വിന്യസിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








